താനൂര്‍ ബോട്ടപകടം; പിതാവിനെയും മക്കളെയും ഒരേ ഖബറില്‍ മറവ് ചെയ്തു

രാവിലെ 11മണിയോടെ ഓലപ്പീടിക ബദരിയ്യ മദ്‌റസ്സയില്‍ പൊതു ദര്‍ശനത്തിന് വെച്ചു

Update: 2023-05-08 09:39 GMT



താനൂര്‍ : താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീരത്തുണ്ടാ ബോട്ടപകടത്തില്‍ മരണപെട്ട ഓലപ്പീടിക സ്വദേശികളായ കാട്ടില്‍പീടിയേക്കല്‍ സിദ്ദീഖ്( 35), മകള്‍ ഫാത്തിമ മിന്‍ഹ(12 ), മകന്‍ ഫൈസാന്‍ (4 )എന്നിവരുടെ മയ്യിത്തുകളാണ് ഓലപ്പീടിക ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മറവ് ചെയ്തത. രാവിലെ 11മണിയോടെ ഓലപ്പീടിക ബദരിയ്യ മദ്‌റസ്സയില്‍ പൊതു ദര്‍ശനത്തിന് വെച്ചു.


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ് , വി അബ്ദുറഹ്‌മാന്‍,ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എ മാരായ അനില്‍കുമാര്‍, ഹമീദ് മാസ്റ്റര്‍, ഷംസുദ്ദീന്‍,കെ കെ രമ, എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അശ്‌റഫ് മൗലവി മൂവാറ്റുപുഴ, ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ സി എച്ച് അഷ്‌റഫ്, വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, സെക്രട്ടറി ശരീഖാന്‍ മാസ്റ്റര്‍, എന്നിവരും വിവിധ രാഷ്ട്രീയ മത നേതാക്കളും സന്ദര്‍ശനം നടത്തി.






Tags: