തമിഴ്നാട്ടില്‍ ആദ്യ കൊറോണ മരണം, രാജ്യത്ത് മരണം 12 ആയി
പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്
ചെന്നൈ: തമിഴ്നാട്ടില്‍ ആദ്യ കൊറോണ മരണം റിപോര്‍ട്ട് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 54 കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
നേരത്തെ ചൊവ്വാഴ്ച മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഓരോരുത്തര്‍കൂടി കൊറോണ ബാധിച്ച് മരിച്ചിരുന്നു. മുംബൈയില്‍ 65കാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
രാജ്യത്ത് ഇതുവരെ 519 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 40 പേര്‍ സുഖം പ്രാപിച്ചു. 470 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. രാജ്യത്ത് 103 ജില്ലകളിലാണ് കൊറോണ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.