റഷ്യക്കെതിരേ പോരാടാൻ തമിഴ് വിദ്യാർഥി യുക്രെയ്ൻ സേനയിൽ ചേർന്നു
ഉദ്യോഗസ്ഥർ ഇയാളുടെ വസതിയിലെത്തി മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സൈനികേഷ് നേരത്തെ അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു.
കീവ്: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള സൈനികേഷ് രവിചന്ദ്രൻ എന്ന 21 കാരനായ വിദ്യാർഥി റഷ്യയ്‌ക്കെതിരേ പോരാടുന്നതിന് യുക്രെയ്‌നിലെ അർധസൈനിക സേനയിൽ ചേർന്നു.
ഉദ്യോഗസ്ഥർ ഇയാളുടെ വസതിയിലെത്തി മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് നികേഷ് നേരത്തെ അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു.
2018 ലാണ് സായ് നികേഷ് ഖാർകിവിലെ നാഷണൽ എയ്‌റോസ്‌പേസ് യൂനിവേഴ്‌സിറ്റിയിൽ പഠിക്കാൻ യുക്രെയ്‌നിലേക്ക് പോയത്. 2022 ജൂലൈയിലാണ് അദ്ദേഹത്തിന്റെ കോഴ്സ് പൂർത്തിയാകേണ്ടത്.
യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന് സായ് നികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. എംബസിയുടെ സഹായം തേടിയ ശേഷം അവർക്ക് സൈനികേഷുമായി ബന്ധപ്പെടാൻ കഴിഞ്ഞു. റഷ്യയ്‌ക്കെതിരെ പോരാടാൻ യുക്രേനിയൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി അദ്ദേഹം കുടുംബത്തെ അറിയിക്കുകയായിരുന്നു.