തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.

Update: 2020-06-30 16:35 GMT

ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച്ചയായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സയന്‍സ് ആന്‍ഡ് ടെക്നോളജീസ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് കെപി അന്‍പഴകന്‍. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.

3,943 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്നും എത്തിയവരാണ്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 90,167 ആയി. 60 പേരാണ് ഇന്ന് മരിച്ചത്. അതേസമയം, തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ പ്രദേശങ്ങളില്‍ കര്‍ശന ലോക്ക് ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും. ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും.


Tags:    

Similar News