തിരുനെല്‍വേലി മുന്‍ മേയറും മറ്റു രണ്ടു പേരും കുത്തേറ്റു മരിച്ചു

ഡിഎംകെയുടെ മുന്‍ മേയറായ ഉമാ മഹേശ്വരി, അവരുടെ ഭര്‍ത്താവ്, വീട്ടു വേലക്കാരി എന്നിവരെയാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്.

Update: 2019-07-23 14:44 GMT

ചെന്നൈ: തിരുനെല്‍വേലി മുന്‍ മേയറും മറ്റു രണ്ടു പേരും കുത്തേറ്റു മരിച്ചു. ഡിഎംകെയുടെ മുന്‍ മേയറായ ഉമാ മഹേശ്വരി, അവരുടെ ഭര്‍ത്താവ്, വീട്ടു വേലക്കാരി എന്നിവരെയാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. തിരുനെല്‍വേലി ജില്ലയിലെ റെഡ്ഢിയാര്‍ പാട്ടി ടൗണിനു സമീപമുള്ള വസതിയിലാണ് മൂവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. തിരുനെല്‍വേലി പോലിസ് സ്ഥലത്തെത്തി ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയമല്ലെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News