സര്‍ക്കാര്‍ ബസ്സില്‍ മിന്നല്‍ പരിശോധന നടത്തി സ്റ്റാലിന്‍ (വീഡിയോ)

ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസ്സിലാണ് അദ്ദേഹം അദ്ദേഹം അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.

Update: 2021-10-24 01:19 GMT

ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസ്സില്‍ നിന്നും ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ബസ് ജീവനക്കാരിലും യാത്രക്കാരിലും ഒരേസമയം കൗതുകവും അമ്പരപ്പുമുണ്ടാക്കി.

ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസ്സിലാണ് അദ്ദേഹം അദ്ദേഹം അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു.

വര്‍ധിച്ച ആവേശത്തോടെയാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയെ വരവേറ്റത്. ബസ്സിനുള്ളില്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും അവര്‍ മല്‍സരിച്ചു. ബസ്സില്‍ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ മടങ്ങി. സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ച ഇതിന്റെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.




Tags:    

Similar News