തമിഴ്‌നാട് പുതുക്കോട്ടയില്‍ വാഹനാപകടം; ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ അഞ്ചുമരണം

Update: 2023-12-30 04:47 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ അഞ്ചുമരണം. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് തീര്‍ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തൃച്ചിരാമേശ്വരം ദേശീയപാതയില്‍ നമനസമുദ്രം പോലിസ് സ്‌റ്റേഷനു സമീപമാണ് അപകടം. തീര്‍ഥാടകര്‍ ചായ കുടിക്കുന്നതിനിടെയാണ് അപകടം. കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

Tags:    

Similar News