മലിനജല ടാങ്ക് ശുചീകരിക്കുന്നതിനിടെ നാലുപേര്‍ മരിച്ചു

രണ്ടുപേര്‍ ആദ്യം വൃത്തിയാക്കാനായി ടാങ്കില്‍ ഇറങ്ങിയെങ്കിലും കുറേ സമയമായിട്ടും പുറത്തിറങ്ങാതിരുന്നപ്പോള്‍ രണ്ടുപേര്‍ കൂടി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു

Update: 2020-07-03 02:58 GMT

ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സെകരകുടിയില്‍ വീട്ടിലെ മലിനജല ടാങ്ക് ശുചീകരിക്കുന്നതിനിടെ നാലുപേര്‍ മരിച്ചു. ടാങ്കില്‍ പ്രവേശിച്ച ശേഷം വിഷവാതകം ശ്വസിച്ചതിനാലാണ് നാലുപേരും മരിച്ചതെന്ന് പോലിസ് സൂപ്രണ്ട് എസ്പി ജയകുമാര്‍ പറഞ്ഞു. രണ്ടുപേര്‍ ആദ്യം വൃത്തിയാക്കാനായി ടാങ്കില്‍ ഇറങ്ങിയെങ്കിലും കുറേ സമയമായിട്ടും പുറത്തിറങ്ങാതിരുന്നപ്പോള്‍ രണ്ടുപേര്‍ കൂടി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സെകരകുടി പോലിസും പുതുക്കോട്ടൈ അഗ്‌നിശമന വകുപ്പുകളും സ്ഥലത്തെത്തി. എസ് പി ജയകുമാറും സംഘവും സ്ഥലം പരിശോധിച്ച് അന്വേഷണം തുടങ്ങി.

Tamil Nadu: 4 Die While Cleaning Sewage Tank In Thoothukudi



Tags:    

Similar News