പിടിച്ചെടുത്ത ആയുധങ്ങളുമായി താലിബാന്റെ വിജയാഹ്ലാദ പരേഡ്

Update: 2021-09-01 17:17 GMT

കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട അധിനിവേശം അവസാനിപ്പിച്ച് അവസാന അമേരിക്കന്‍ സൈനികനും പിന്‍വാങ്ങിയതോടെ വിജയാഹ്ലാദ പരേഡ് നടത്തി താലിബാന്‍. പിടിച്ചെടുത്ത നൂറുകണക്കിന് അത്യാധുനിക ആയുധങ്ങളും കവചിത വാഹനങ്ങളുമായി കാന്തഹാറിലാണ് താലിബാന്‍ മാര്‍ച്ച് നടത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യം വിടുന്നതിന് മുന്‍പ് അഫ്ഗാന്‍-അമേരിക്കന്‍ സൈനികര്‍ ഉപേക്ഷിച്ചതും അവരില്‍ നിന്ന് പിടിച്ചെടുത്തതുമായ വാഹനങ്ങളാണ് താലിബാന്‍ ഇന്ന് നടത്തിയ മാര്‍ച്ചില്‍ പ്രദര്‍ശിപ്പിച്ചത്.

സൈനിക പരേഡില്‍ കവചിത വാഹനങ്ങളില്‍ നിന്ന് താലിബാന്‍ സൈനികര്‍ വെള്ള താലിബാന്‍ പതാക വീശുന്നത് കാണാം. മിക്ക വാഹനങ്ങള്‍ക്കും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിടിച്ചെടുത്ത ബ്ലാക്ക് ഹ്വാക്ക് ഹെലികോപ്റ്റര്‍ പറത്തി വ്യോമ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും താലിബാന്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. യുഎസ് സൈനിക യൂണിഫോവും യുഎസ് നിര്‍മിത ആയുധങ്ങളുമായാണ് താലിബാന്‍ കാന്തഹാറില്‍ മാര്‍ച്ച് നടത്തിയത്.

Tags:    

Similar News