'ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിന്'; ജോസഫൈനെതിരേ ടി പത്മനാഭന്‍

'89 വയസുള്ള അമ്മയെ കൊണ്ട് വനിതാ കമ്മിഷന് പരാതി കൊടുപ്പിച്ച നിങ്ങളെ എന്താണ് പറയേണ്ടത്. 89 വയസുള്ള തള്ളയേയും കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു...?' പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ കമ്മിഷന്‍ വിളിപ്പിക്കും. അപ്പോള്‍ വരണമെന്നുമുള്ള ധിക്കാരം നിറഞ്ഞ മറുപടിയാണ് കമ്മിഷന്‍ അധ്യക്ഷ നല്‍കുന്നത്.

Update: 2021-01-24 07:27 GMT

കണ്ണൂര്‍: 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. ജോസഫൈന്റെ നടപടി വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു. ഗൃഹസന്ദര്‍ശനത്തിനായി പി ജയരാജന്‍ എത്തിയപ്പോഴാണ് പത്മനാഭന്‍ പ്രതിഷേധം അറിയിച്ചത്.

കിടപ്പുരോഗിയായ പരാതിക്കാരിയോട് നേരിട്ട് ഹാജരാകാനാണ് ജോസഫൈന്‍ നിര്‍ദ്ദേശിച്ചത്. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച് ബന്ധുവിനെ വനിതാ കമ്മീഷന്‍ അധ്യക്ഷ ശകാരിക്കുകയും ചെയ്തു. അയല്‍ക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ ലക്ഷ്മിക്കുട്ടിയമ്മയോടായിരുന്നു അധ്യക്ഷയുടെ ക്രൂരമായ പെരുമാറ്റം.

'89 വയസുള്ള അമ്മയെ കൊണ്ട് വനിതാ കമ്മിഷന് പരാതി കൊടുപ്പിച്ച നിങ്ങളെ എന്താണ് പറയേണ്ടത്. 89 വയസുള്ള തള്ളയേയും കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു...?' പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ കമ്മിഷന്‍ വിളിപ്പിക്കും. അപ്പോള്‍ വരണമെന്നുമുള്ള ധിക്കാരം നിറഞ്ഞ മറുപടിയാണ് കമ്മിഷന്‍ അധ്യക്ഷ നല്‍കുന്നത്.

വല്ല്യമ്മയ്ക്ക് ഒട്ടും വയ്യെന്ന് പറയുമ്പോള്‍ പിന്നെന്തിനാണ് പരാതി കൊടുക്കാന്‍ പോയത് എന്നാണ് മറുചോദ്യം. പോലിസ് നടപടിയെടുക്കാത്തതിനാലാണ് പരാതി നല്‍കിയത് എന്നും ബന്ധു വിശദീകരിക്കുന്നു. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ വിളിപ്പിക്കും. നിങ്ങള്‍ക്ക് വരികയോ വരാതിരിക്കുകയോ ആകാം ജോസഫൈന്‍ പറഞ്ഞു.

89വയസുള്ള ലക്ഷ്മിക്കുട്ടിയമ്മയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. ഇവരെ അടൂരില്‍ ഹാജരാക്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഇത്ര ദൂരം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ വിളിച്ച ബന്ധുവിനോടാണ് ജോസഫൈന്‍ തട്ടിക്കയറുന്നത്. ഇതൊക്കെ പോലിസ് സ്‌റ്റേഷനില്‍ കൊടുത്താ പേരെ, എന്തിനാണ് വനിതാ കമ്മിഷനില്‍ െകാടുത്തത് എന്നായിരുന്നു പ്രതികരണം.

English title: t padmanabhan criticise mc josephine

Tags: