'ഇന്ത്യയിലെ വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നുവെന്നാണ്'; ഇസ്രായേലിനെതിരേ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

Update: 2021-05-12 03:58 GMT

ന്യൂഡല്‍ഹി: ഫലസ്തീനെതിരേയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇസ്രായേല്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു സ്വരയുടെ വിമര്‍ശനം.

'പ്രിയപ്പെട്ട ഇസ്രായേല്‍, ഇന്ത്യയിലെ വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ തെറ്റ് ചെയ്യുന്നുവെന്നാണ്. ഗുരുതരമായ തെറ്റ്,' സ്വര ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെയും സ്വര രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്നായിരുന്നു സ്വരയുടെ വിമര്‍ശനം.