സുശാന്ത് സിങിന്റെ മരണം: അന്വേഷണം ബോളിവുഡിലേക്കും

താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന സഹപ്രവര്‍ത്തകരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

Update: 2020-06-16 05:00 GMT

മുംബൈ: നടന്‍ സുശാന്ത് സിങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം മുംബൈ പോലിസ് ബോളിവുഡിലേക്കും വ്യാപിപ്പിച്ചു.താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന സഹപ്രവര്‍ത്തകരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

സുശാന്തിന്റെ കുടുംബം ഉയര്‍ത്തിയ ഗൂഢാലോചനാ ആരോപണങ്ങള്‍ ശരിവച്ച് കൊണ്ട് ചില സഹപ്രവര്‍ത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം സിനിമാ മേഖലയിലെ വൈര്യത്തിലേക്കും നീളുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചത്. സുശാന്തിന്റേത് ദുര്‍ബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിനെ പുറത്താക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായും നടി കങ്കണ റണൗത്ത് വീഡിയോ സന്ദേശത്തില്‍ ആരോപിച്ചിരുന്നു.

സുശാന്ത് സിനിമാമേഖലയില്‍ പൂര്‍ണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റും സുഹൃത്തുമായി സപ്‌ന ഭാവ്‌നാനി ട്വീറ്റ് ചെയ്തു. സുശാന്തിനെ ഒതുക്കാന്‍ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകന്‍ ശേഖര്‍ കപൂറും പറഞ്ഞു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് സുശാന്ത് തന്നെ ഒരിക്കല്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ ആത്മഹത്യാക്കുറിപ്പ് ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളിലൂടെ ആത്മഹത്യാപ്രേരണ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുശാന്ത് ഫോണില്‍ വിളിച്ച നടി റിയാ ചക്രബാര്‍ത്തിയുടേയും നടന്‍ മഹേഷ് ഷെട്ടിയുടേയും മൊഴി

അതിനിടെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ സൈബര്‍ ആക്രണം രൂക്ഷമായി.സുശാന്തിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് എഴുതിയതിന് പിന്നാലെയാണ് കരണ്‍ ജോഹറിനും ആലിയാ ഭട്ടിനും എതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. സുശാന്തിനെ ഒതുക്കുന്നതില്‍ കരണ്‍ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം.

Tags: