സുശാന്ത് സിങ് രജപുത്തിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക്

മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് 28കാരനായ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2020-08-19 06:15 GMT

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക്. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഋഷികേശ് റോയ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേസന്വേഷിച്ച മുംബൈ പോലിസ് എല്ലാ രേഖകളും സിബിഐയ്ക്കു കൈമാറണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അതേസമയം ബിഹാര്‍, മുംബൈ പോലിസിനു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തില്‍ മുംബൈ പോലിസ് സിബിഐയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങള്‍ മുംബൈ പോലിസ് സിബിഐയ്ക്കു കൈമാറണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് 28കാരനായ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


Sushant Singh Rajput Case: Supreme Court Orders CBI Probe



Tags:    

Similar News