സുശാന്ത് രജ്പുത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരം വിട്ടുകളഞ്ഞെന്ന് പിതാവിന്റെ അഭിഭാഷകന്‍

'താന്‍ കണ്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയത്തെക്കുറിച്ചുള്ള നിര്‍ണായക വിശദാംശമില്ല. സുശാന്ത് കൊല്ലപ്പെട്ടതിന് ശേഷം തൂക്കിലേറ്റപ്പെട്ടോ അല്ലെങ്കില്‍ തൂങ്ങിമരിച്ചോ എന്നത് മരണ സമയം അറിഞ്ഞാല്‍ വ്യക്തമാകും. മുംബൈ പോലിസും കൂപ്പര്‍ ആശുപത്രിയും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യതസ്ഥരാണ്. സത്യം അറിയാന്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണമെന്നും അഭിഭാഷകനായ വികാസ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Update: 2020-08-16 02:00 GMT

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായകവിവരമായ മരണസമയം രേഖപ്പെടുത്തിയിട്ടില്ലെന്ന് രജ്പുത്തിന്റെ പിതാവിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍. മുംബൈ പോലിസ് അന്വേഷണത്തെക്കുറിച്ച് അദ്ദേഹം വീണ്ടും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

'താന്‍ കണ്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയത്തെക്കുറിച്ചുള്ള നിര്‍ണായക വിശദാംശമില്ല. സുശാന്ത് കൊല്ലപ്പെട്ടതിന് ശേഷം തൂക്കിലേറ്റപ്പെട്ടോ അല്ലെങ്കില്‍ തൂങ്ങിമരിച്ചോ എന്നത് മരണ സമയം അറിഞ്ഞാല്‍ വ്യക്തമാകും. മുംബൈ പോലിസും കൂപ്പര്‍ ആശുപത്രിയും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യതസ്ഥരാണ്. സത്യം അറിയാന്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണമെന്നും അഭിഭാഷകനായ വികാസ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

'മുംബൈ പോലിസ് ഒരു പ്രാഫഷനല്‍ സേനയാണെന്ന് താന്‍ കരുതുന്നു. പക്ഷേ, മന്ത്രിമാര്‍ അനുവദിക്കുമ്പോള്‍ മാത്രമേ അതിന് പ്രൊഫഷണലായി പ്രവര്‍ത്തിക്കാനാവു. ഇതുപോലുള്ള ഹൈ പ്രൊഫൈല്‍ കേസുകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ട് പോലിസിനെ ഡ്യൂട്ടി ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുന്നു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്റെ മരണം സംബന്ധിച്ച അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പോരാടുന്ന സുശാന്ത് സിങ്ങിന്റെ പിതാവ് കെ കെ സിംഗിനെ പ്രതിനിധീകരിക്കുന്നത് വികാസ് സിംഗാണ്.ജൂണ്‍ 14നാണ് സബര്‍ബന്‍ ബാന്ദ്രയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലില്‍ കണ്ടെത്തിയത്.

Tags:    

Similar News