ദൈവം നിങ്ങളെ സഹായിക്കട്ടെ, നാഗേശ്വര റാവു കോടതീയലക്ഷ്യം നടത്തി- സുപ്രിംകോടതി

മുന്‍ സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിനോട് ചൊവ്വാഴ്ച സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

Update: 2019-02-07 13:08 GMT

ന്യൂഡല്‍ഹി: മുന്‍ സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിനോട് ചൊവ്വാഴ്ച സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. നാഗേശ്വര റാവു കോടതീയലക്ഷ്യം നടത്തിയെന്നും അദ്ദേഹത്തെ ദൈവം സഹായിക്കട്ടെയെന്നും സുപ്രിംകോടതി വ്യക്തമാക്കി.

സിബിഐയിലെ പ്രതിസന്ധിക്കിടെ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെ മറികടന്ന് നിയമിച്ച താല്‍ക്കാലിക സിബിഐ ഡയറക്ടര്‍ നടത്തിയ സ്ഥലം മാറ്റമാണ് സുപ്രിം കോടതിയുടെ രോഷത്തിനിടയാക്കിയത്. സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്ന ബിഹാര്‍ അഭയ കേന്ദ്രത്തിലെ ബലാല്‍സംഗ കേസുകള്‍ അന്വേഷിച്ച എകെ ശര്‍മ്മയെ സ്ഥലംമാറ്റിയതാണ് ചീഫ് ജസ്റ്റിസിനെ ചൊടുപ്പിച്ചത്.

മുതിര്‍ സിബിഐ ഉദ്യോഗസ്ഥനായ നാഗേശ്വര റാവുവും പ്രോസിക്യൂഷന്‍ ചാര്‍ജുള്ള ഭാസുരനും കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി വ്യക്തമാക്കി. ബിഹാര്‍ അഭയകേന്ദ്രത്തിലെ പീഡന കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന സുപ്രിം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.ജോയിന്റ് ഡയറക്ടര്‍ എകെ ശര്‍മ്മയെ മാറ്റരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കെ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് അയാളെ സ്ഥാലം മാറ്റാനാവുകയെന്നും ഇന്നലെ കോടതി ആരാഞ്ഞിരുന്നു. കോടതി നിര്‍ദേശം നിലവിലുള്ള കാര്യം കാര്യം സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലേയെന്നും ഇക്കാര്യത്തില്‍ സിബിഐ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

Tags: