സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ന്യൂഡല്‍ഹിയിലെ എസ്ഡിപിഐ കേന്ദ്ര ഓഫിസ് സന്ദര്‍ശിച്ചു

Update: 2023-07-25 13:28 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായിരുന്ന റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ന്യൂഡല്‍ഹിയിലെ എസ്ഡിപിഐ കേന്ദ്ര ഓഫിസ് സന്ദര്‍ശിച്ചു. എസ് ഡിപി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഇല്യാസ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറിമാരായ മുഹമ്മദ് അഷ്‌റഫ്, ഫൈസല്‍ ഇസ്സുദ്ദീന്‍, മുഹമ്മദ് റിയാസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ യാ മൊയ്തീന്‍, സിപി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Tags:    

Similar News