ലോക്ക്ഡൗണില്‍ വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്; ഡിജിസിഎ ശുപാര്‍ശകള്‍ അംഗീകരിച്ച് സുപ്രിംകോടതി

ഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ വാങ്ങിയാല്‍ റീഫണ്ടും ഏജന്റുമാര്‍ക്ക് ആയിരിക്കും എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Update: 2020-10-01 07:39 GMT

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. 2021 മാര്‍ച്ച് 31 വരെ എല്ലാ യാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനോ ക്രെഡിറ്റ് ഷെല്‍ നല്‍കാനോ സുപ്രീം കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഡിജിസിഎ സമര്‍പ്പിച്ച ശുപാര്‍ശ സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. ഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ വാങ്ങിയാല്‍ റീഫണ്ടും ഏജന്റുമാര്‍ക്ക് ആയിരിക്കും എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കോവിഡ് 19 ലോക്ക്ഡ റൗൃശിഴ ണ്‍ സമയത്ത് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കായി യാത്രക്കാര്‍ക്ക് വിമാന നിരക്ക് തിരികെ നല്‍കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ എല്ലാ ശുപാര്‍ശകളും സുപ്രിം കോടതി അംഗീകരിച്ചു. ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നേരിട്ട് നല്‍കില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Tags:    

Similar News