
കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസം നല്‍കാന്‍ വേനല്‍മഴയെത്തുന്നു. 28നാണ് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്യുക. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു ചില ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 28-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മാര്‍ച്ച് ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. രണ്ടിന് കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.