കോട്ടയം: വൈക്കം വാഴേകാട് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍ മകന്‍ അമര്‍ജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍ മകള്‍ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ഗുരുമന്ദിരം ഭാഗത്തെ മരത്തില്‍ ഇരുവരും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ് ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ജിത്. എറണാകുളത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയാണ് കൃഷ്ണപ്രിയ.