യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവം: സുഹൃത്ത് പിടിയിൽ

Update: 2022-11-20 01:53 GMT

കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

പാലാരിവട്ടം തൈപ്പറമ്പില്‍ ജോസഫിന്റെയും ടെസിയുടെയും മകള്‍ അനൂജ (21) ആത്മഹത്യ ചെയ്ത കേസില്‍ മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്പില്‍ വൈശാഖിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.

യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.