സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; 37 മരണം, 200 പേര്‍ക്ക് പരിക്ക്

ബാനി അമര്‍ ഗോത്രവും നൂബ ഗോത്രവും തമ്മിലാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.

Update: 2019-08-27 04:48 GMT

ഖര്‍ത്തോം: കിഴക്കന്‍ സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 37 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റതായാണു പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ബാനി അമര്‍ ഗോത്രവും നൂബ ഗോത്രവും തമ്മിലാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. രാജ്യത്ത് പുതുതായി രൂപീകരിച്ച സോവറിന്‍ കൗണ്‍സില്‍ ഞായറാഴ്ച റെഡ് സീ സ്റ്റേറ്റ് ഗവര്‍ണറെയും സുരക്ഷാ തലവനെയും പിരിച്ചുവിട്ടിരുന്നു.

                                തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും മൂന്ന് ആശുപത്രികളിലായാണ് എത്തിച്ചിരുന്നത്. മരണപ്പെട്ടവരുടെ കണക്കുകള്‍ ക്രോഡീകരിക്കാന്‍ ഡോക്ടര്‍മാരുടെ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സുഡാന്‍ പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. സുഡാനിലെ പല മേഖലകളിലും ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡാര്‍ഫറിന്റെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പടെ വിദൂരപ്രദേശങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. 

Tags:    

Similar News