വയനാട്ടില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു
ബീനാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. സ്കൂള്‍ മുറ്റത്ത് വച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്.
കല്പറ്റ: വയനാട്ടില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു. ബീനാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. സ്കൂള്‍ മുറ്റത്ത് വച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടി കാലില്‍ എന്തോ കടിച്ചതായി സംശയം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര മണിക്കൂറോളം നിരീക്ഷണത്തില്‍ വച്ചതിനുശേഷം പ്രതിവിഷം നല്‍കുന്നത് ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.