ഗോവ ബീച്ചില്‍ ഇടിമിന്നലേറ്റ് വിനോദ സഞ്ചാരി മരിച്ചു

Update: 2019-10-05 01:56 GMT

പനാജി: ഗോവയില്‍ ഇടിമിന്നലേറ്റ് ഡല്‍ഹി സ്വദേശിയായ വിനോദ സഞ്ചാരി മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഭാര്യയ്‌ക്കൊപ്പം അവധിദിനങ്ങള്‍ ചെലവഴിക്കാനെത്തിയ ചൈതന്യ നാഗ്പാലാ(35)ണ് വെള്ളിയാഴ്ച കാന്റലിം ബീച്ചില്‍ മരിച്ചതെന്ന് കാലന്‍ഗൂട്ട് പോലിസ് വക്താവ് നൊലാസ്‌കോ റാപോസോ എഎന്‍ഐയോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.




Tags: