തിരുവനന്തപുരത്ത് കടലാക്രമണം ശക്തം; ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2023-06-13 04:49 GMT

തിരുവനന്തപുരം: പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ഇന്നലെ രാത്രിയോടെ ആറ് വീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതിനെ തടുര്‍ന്ന് തകര്‍ന്നതും കടലെടുക്കാന്‍ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ം മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും. പ്രദേശത്തു നിന്നും കൂടുതല്‍ പേരെ ഒഴിപ്പിക്കും. കൊല്ലങ്കോട് നിന്നും തമിഴ്‌നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട റോഡ് ഇന്നലെ ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തിരുന്നു. വൈകീട്ടോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്.


ഇതിനിടയില്‍ സംസ്ഥാനത്ത് ഉയര്‍ന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിനിടയില്‍ സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരും. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഫലമായും സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.




സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, ചാത്തമംഗലം കെട്ടാങ്ങലില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു ആളപായമില്ല. ശേഷം മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി മരംമുറുച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


ഇതിനിടയില്‍ തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കൂടാതെ 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയിട്ടുണ്ട്. ഇത് ജൂണ്‍ പതിനഞ്ചോടെ കര തൊടും. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതി ശക്തമായ കാറ്റും മഴയുമുണ്ടാകും. അപകട മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 67 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ?ഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.





Tags: