തൃശൂര്‍: വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. മുകുന്ദപുരം താലൂക്ക് കല്ലൂര്‍ വില്ലേജില്‍ കോട്ടായി ദേശത്ത് മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു. ശാസ്താംമുളപ്പില്‍ വിലാസിനിയുടെ വീടിന്റെ മുകള്‍ഭാഗം ഭാഗികമായി തകര്‍ന്നു.