ഫാഷിസത്തെ തടയല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയല്ല: എം കെ ഫൈസി

Update: 2023-04-29 14:55 GMT

കൊച്ചി: ഫാഷിസത്തെ തടയല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയല്ലന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എറണാകുളം നോര്‍ത്ത് സെനറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി (എസ്ഡബ്ല്യൂസി) യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫാഷിസവും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും ഭരണഘടനാ വിരുദ്ധമായ നിലപാട് നിരന്തരം ആവര്‍ത്തിക്കുമ്പോഴും അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണമെന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ടയായി മാറുന്നില്ല. അന്വേഷണ ഏജന്‍സികളെ ഭയപ്പെട്ടുകൊണ്ടുള്ള ചില താല്‍ക്കാലിക കൂട്ടായ്മയായി മാത്രമേ നിലവിലെ പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളെ കാണാനാവു. ആര്‍എസ്എസിനെതിരേ കൃത്യമായി നിലപാട് സ്വീകരിച്ച് മുന്നോട്ടുപോവണമെന്ന ഒരു ആഹ്വാനവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അവസരം കിട്ടിയപ്പോഴെല്ലാം ആര്‍എസ്എസുമായി ബന്ധം സ്ഥാപിച്ചവരാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ പലതും. തങ്ങളുടെ അധികാരത്തെ ബാധിക്കുമെന്ന ബോധ്യം വന്നപ്പോള്‍ മാത്രമാണ് അത്തരം ചങ്ങാത്തങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ളത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ നരേഷന്‍ അനുസരിച്ചാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ സമിതിയംഗങ്ങളായ സഹീര്‍ അബ്ബാസ്, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ , കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന സമിതിയംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംസാരിച്ചു.

Tags:    

Similar News