'മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണം'; രാമ നവമി ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് കനേഡിയന്‍ നേതാവ്

Update: 2022-04-14 12:02 GMT

ന്യൂഡല്‍ഹി: രാമ നവമി ആഘോഷത്തിന്റെ മറവില്‍ രാജ്യവ്യാപകമായി മുസ് ലിം വിരുദ്ധ വംശീയ ആക്രമണങ്ങള്‍ അരങ്ങേറുന്നതില്‍ ആശങ്ക അറിയിച്ച് കനേഡിന്‍ നേതാവ് ജഗ്മീത് സിംഗ്. മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്വപ്പെട്ട അദ്ദേഹം ആക്രമണങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. എല്ലായിടത്തും സമാധാനം പുനസ്ഥാപിക്കുന്നതില്‍ കാനഡ ശക്തമായി ഇടപെണമെന്നും കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായാ നേതാവാജഗ്മീത് സിംഗ് ട്വീറ്റ് ചെയ്തു.

രാമനവമി ആഘോഷത്തിനിടെ ഇന്ത്യയിലെ പല നഗരങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ട പശ്ചാതലത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

'ചിത്രങ്ങള്‍, വീഡിയോകള്‍, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് നേരെയുള്ള അക്രമ ഭീഷണികള്‍ എന്നിവയില്‍ എനിക്ക് അഗാധമായ ആശങ്കയുണ്ട്. മോദി സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടുന്നത് അവസാനിപ്പിക്കണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സമാധാനം നിലനിര്‍ത്താന്‍ കാനഡ ശക്തമായി ഇടപെടണം'.

രാമ നവമി ആഘോഷത്തിനിടെ രാജ്യവ്യാപകമായി മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ കലാപങ്ങള്‍ നടന്നു. മുസ് ലിം പള്ളികള്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടു. മധ്യപ്രദേശില്‍ രാമ നവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 16 മുസ് ലിം വീടുകളും 29 കടകളും ബിജെപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സര്‍ക്കാരിന്റേയും പോലിസിന്റേയും ഭാഗത്ത് നിന്നും മുസ് ലിംകള്‍ അതിക്രമം നേരിട്ടു.