നാദാപുരത്തിനടുത്ത് സ്റ്റീല്‍ ബോംബ് ശേഖരം പിടികൂടി

Update: 2020-02-06 02:50 GMT

നാദാപുരം: പുറമേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബ് ശേഖരം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി എട്ടോടെ ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് ബക്കറ്റില്‍ കുറ്റിക്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബോംബുകള്‍ സ്‌റ്റേഷനിലേക്കു മാറ്റി.




Tags:    

Similar News