തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി കണ്ടുകാണില്ല: ഇന്ദ്രന്‍സ്

ഹോം സിനിമ ജൂറി കാണരുതെന്ന് ആഗ്രഹമുള്ളവരുണ്ടായിരുന്നിരിക്കാമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.സിനിമ കണ്ടവരാണ് അതിന് അവാര്‍ഡ് കിട്ടാത്തതിലുള്ള വിഷമം പറയുന്നത്.ജൂറി അംഗങ്ങള്‍ക്ക് അത്തരത്തില്‍ വിഷമമില്ലെങ്കില്‍ അവര്‍ കണ്ടിട്ടില്ലെന്നാണ് അതിനര്‍ഥമെന്നും ഇന്ദ്രന്‍സ് പറഞ്ഞു

Update: 2022-05-28 05:50 GMT

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തനിക്ക് കിട്ടാത്തതില്‍ വിഷമമില്ലെന്നും എന്നാല്‍ ഹോം എന്ന സിനിമയക്ക് അവര്‍ഡ് കിട്ടേണ്ടതായിരുന്നുവെന്നും ഹോം സിനിമയിലെ നായക നടന്‍ ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഹോം എന്ന സിനിമ ജൂറി കണ്ടുകാണില്ലെന്ന് ഉറപ്പാണെന്നും ഹോം സിനിമ ജൂറി കാണരുതെന്ന് ആഗ്രഹമുള്ളവരുണ്ടായിരുന്നിരിക്കാമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.സിനിമ കണ്ടവരാണ് അതിന് അവാര്‍ഡ് കിട്ടാത്തതിലുള്ള വിഷമം പറയുന്നത്.ജൂറി അംഗങ്ങള്‍ക്ക് അത്തരത്തില്‍ വിഷമമില്ലെങ്കില്‍ അവര്‍ കണ്ടിട്ടില്ലെന്നാണ് അതിനര്‍ഥമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും നന്നായി അഭിനയിച്ചവരാണ് അവര്‍ക്ക് രണ്ടു പേര്‍ക്കും അവാര്‍ഡ് കൊടുത്തല്ലോ അതുപോലെ ഹൃദയം സിനിമയും നല്ലതാണ് ഹൃദയത്തിനൊപ്പം ഹോം സിനിമയും ചേര്‍ത്തുവെയ്ക്കാമായിരുന്നില്ലേയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല.പ്രേക്ഷകരാണ് തന്റെ ശക്തി അവര്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഹോം സിനിമയുടെ നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരെയുള്ള കേസാണോ ഹോം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതെ പോയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊരു കാരണമായി പറഞ്ഞിട്ടില്ലെങ്കിലും പറയാനുള്ള കാരണമായ ആയുധമായി ഒരു പക്ഷേ അത് വെച്ചിട്ടുണ്ടാകാമെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി.കുടുംബത്തിലെ ഒരംഗം കുറ്റം ചെയ്താല്‍ കുടുംബത്തിലെ മുഴുവന്‍ ആളുകളെയും പിടിച്ചുകൊണ്ടുപോകുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

വിജയ് ബാബുവിനെതിരെ ഇപ്പോഴുള്ളത് ആരോപണമല്ലേ അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.വിജയ് ബാബു നിരപരാധായാണെന്ന് തെളിയുകയാണെങ്കില്‍ ഹോം സിനിമ തിരിച്ചു വിളിച്ച് ജൂറി നിലപാട് തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.കൊവിഡ് കാലത്ത് അതിന്റെ പരിമിതിക്കുള്ളില്‍ നിന്നും വളരെ ബുദ്ധിമുട്ടി നിര്‍മ്മിച്ച സിനിമയാണ് ഹോം എന്നും ഇന്ദ്രന്‍സ് പറഞ്ഞു.അവാര്‍ഡ് ലഭിച്ചവര്‍ എല്ലാം മികച്ചവരാണ്.അവാര്‍ഡ് അര്‍ഹിക്കുന്നവരുമാണ്.എന്നാല്‍ ഹോം തകര്‍ത്തുകളഞ്ഞതിലുള്ള വിഷമമാണ് തനിക്കുള്ളതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Tags: