സംസ്ഥാന ബജറ്റ്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചെപ്പടിവിദ്യ- പോപുലര്‍ ഫ്രണ്ട്

ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാത്ത ബജറ്റില്‍ കേവലം 20 ശതമാനമുള്ള സവര്‍ണ വിഭാഗത്തെ പ്രത്യേകം പരിഗണിക്കുകയും യ്തു.

Update: 2021-01-15 14:43 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് കേരള ബജറ്റെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാത്ത ബജറ്റില്‍ കേവലം 20 ശതമാനമുള്ള സവര്‍ണ വിഭാഗത്തെ പ്രത്യേകം പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. മുന്നാക്ക സമുദായ ക്ഷേമത്തിന് 31 കോടി രൂപയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ സവര്‍ണ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ തന്ത്രമാണിത്.

ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചിലവ് ചുരുക്കല്‍ അനിവാര്യമാണെന്നും പറയുന്ന ധനമന്ത്രി മറുവശത്ത് പ്രഖ്യാപനങ്ങളുടെ പെരുമഴ തീര്‍ത്തതോടെ ബജറ്റ് പ്രഹസനമായി മാറി. മുന്‍കാല ബജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളായായ വാഗ്ദാനങ്ങള്‍ നല്‍കിയ ധനമന്ത്രി ഇത്തവണയും സമാനമായ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തില്‍ വാഗ്ദാനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായെങ്കിലും അത് നിറവേറ്റാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഈ ബജറ്റിലില്ലെന്നതും നിരാശജനകമാണ്. പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിച്ച് വോട്ടു തട്ടുന്നതിനായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് ബജറ്റാണിതെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News