സംസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒക്ടോബറിലെന്ന് സൂചന

.മഞ്ചേശ്വരം, എറണാകുളം, അരൂര്‍, പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

Update: 2019-08-17 17:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ എന്ന് സൂചന. സെപ്റ്റംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കുമെന്നാണ് മുഖ്യ െതിരഞ്ഞെടുപ്പ് ഓഫിസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.മഞ്ചേശ്വരം, എറണാകുളം, അരൂര്‍, പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

മഞ്ചേശ്വരം എംഎല്‍എ പി വി അബ്ദുള്‍ റസാഖ് മരിച്ചതിന് പിന്നാലെ, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. മറ്റു മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ലോകസഭയിലേക്ക് ജയിച്ചതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ്.

വട്ടിയൂര്‍ക്കാവ്,കോന്നി,എറണാകുളം എന്നിവ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. അരൂര്‍ സിപിഎമ്മിന്റെയും പാലാ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സീറ്റാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഒമ്പതു എംഎല്‍എമാരില്‍ നാലു എംഎല്‍എമാരാണ് വിജയിച്ചത്. അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എറണാകുളത്തും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍ വടകരയിലുമാണ് വിജയിച്ചത്.


Tags:    

Similar News