എസ്എസ്എല്‍സി ഫലം; സേ പരീക്ഷ 28 മുതല്‍ ജൂണ്‍ രണ്ടു വരെ

Update: 2025-05-09 14:01 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ അവസാനത്തോടെ സേ പരീക്ഷ ഫലം പ്രഖ്യാപിക്കും.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ 12 മുതല്‍ 15 വരെ നല്‍കാം. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .19 ശതമാനം കുറവാണ്. 61449 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.

ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതലുള്ളത്. 2331 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.