സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ വിജ്ഞാപനമിറങ്ങി. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടത്തുക. രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷയും നടക്കും. പ്ലസ്ടു പ്രായോഗിക പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷാ ഫീസ് സംബന്ധിച്ച വിശദാംശങ്ങളും വെബ്‌സൈറ്റില്‍ നിന്നും അതാത് സ്‌കൂളില്‍ നിന്നും ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. ഇതിന്റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നാം തീയ്യതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ആയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും ജനുവരി ഒന്ന് മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്താന്‍ ക്രമീകരണങ്ങളൂണ്ടാകും. മാതൃകാപരീക്ഷകളും കുട്ടികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കൗണ്‍സിലിങും സ്‌കൂള്‍ തലത്തില്‍ നടത്തും. സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തിലെ മറ്റെല്ലാ ക്ലാസുകളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തന്നെ തുടരും. കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം ആരംഭിക്കും. പകുതി വിദ്യാര്‍ഥികളെ വെച്ചായിരിക്കും ഇത്തരത്തില്‍ ക്ലാസുകള്‍ ആരംഭിക്കുക.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈം ടേബിൾ ചുവടെ

