എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും

കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.

Update: 2021-03-01 01:13 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ 9.40 നാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്. മാര്‍ച്ച് 17 നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്.

മാര്‍ച്ച് അഞ്ചിന് അവസാനിക്കുന്ന മാതൃകാ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ല. കൊവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

Tags:    

Similar News