അറബ് രാഷ്ട്രങ്ങള്‍ സൗഹൃദ സംഭാഷണങ്ങള്‍ തുടരുന്നതിനിടെ ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍. വ്യോമാക്രമണത്തില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട ചെയ്തത്. ഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ കരാരിന് പിന്നാലെയാണ് പ്രകോപനം. ഹമാസിന് സ്വാധീനമുള്ള മേഖലയാണ് ഗസ്സ. അക്രമത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പിട്ട അറബ് രാഷ്ട്രങ്ങളുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ പറഞ്ഞു. കരാറില്‍ ഒപ്പുവെച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീന്‍ ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് യു.എ.ഇ. പശ്ചിമേഷ്യ നേരായ പാതയിലാണ്. സമാധാനത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ക്കാണ് യു.എ.ഇ മുന്‍കൈയെടുത്തിരിക്കുന്നത്. ഇത് ചരിത്ര മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.