സ്പിരിറ്റ് കിട്ടാനില്ല; മദ്യവിലകൂട്ടേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍
12 സ്വകാര്യകമ്പനികളുടെ ബോട്ട്‌ലിങ് യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. സർക്കാർ മേഖലയിൽ ജവാൻ റം നിർമിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉത്‌പാദനത്തെയും സ്പിരിറ്റ് വിലവർധന ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിപ്പിച്ചേക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. നിലവില്‍ ഇവിടെ മദ്യത്തിന്റെ ഉത്പാദനം കുറവാണ്. സ്പിരിറ്റ് കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇതിന് വില വര്‍ധിച്ചിരിക്കുകയാണ്. സ്പിരിറ്റിന്റെ വില കൂടിയതും ലഭ്യതക്കുറവും മൂലമാണ് വിലകൂട്ടാന്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനം പോലും സ്പിരിറ്റിന്റെ വില വര്‍ധനവ് ബാധിച്ചിരിക്കുകയാണ്. കേരളത്തില്‍ ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്‍ നഷ്ടത്തിലാണെന്നും ജവാന്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്കു വില കൂടിയേക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ റമ്മിന്റെ വില കൂട്ടണമെന്ന് കഴിഞ്ഞ ദിവസം ബെവ്കോ ശുപാര്‍ശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് ഇപ്പോഴത്തെ വില. 12 സ്വകാര്യകമ്പനികളുടെ ബോട്ട്‌ലിങ് യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. സർക്കാർ മേഖലയിൽ ജവാൻ റം നിർമിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉത്‌പാദനത്തെയും സ്പിരിറ്റ് വിലവർധന ബാധിച്ചിട്ടുണ്ട്. കേരളത്തിൽ ഉത്പാദനമില്ലാത്തതിനാൽ മഹാരാഷ്ട്ര, പഞ്ചാബ്, സംസ്ഥാനങ്ങളിൽ നിന്നാണ് കമ്പനികൾ സ്പിരിറ്റ് എത്തിക്കുന്നത്.