കൊച്ചി: റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും. നിയമസേവന അതോരിറ്റി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തിലാണ് കോടതി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
രണ്ടംഗ ബെഞ്ച് ആണ് സ്ഥാപിക്കുക. ഏതൊക്കെ ജഡ്ജിമാരാണ് പ്രത്യക ബെഞ്ചില്‍ ഉള്‍പ്പെടുക എന്നതില്‍ കോടതി ഇന്നു തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ ബെഞ്ച് നാളെ തന്നെ ആദ്യ സിറ്റിങ് നടത്തും. കോട്ടയം നഴ്‌സിങ് കോളേജിലെതുള്‍പ്പെടെ സമീപകാലത്ത് ഒട്ടേറെ റാഗിങ് കേസുകള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.