'ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരകന്‍'; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് കേന്ദ്രമന്ത്രി

അമേരിക്കന്‍ സ്‌പേസ് റിസേര്‍ച്ച് ഏജന്‍സിയായ നാസ ഭാവിയില്‍ ചലിക്കുന്നതും സംസാരിക്കുന്നതുമായ കംപ്യൂട്ടറുകളെ യാഥാര്‍ഥ്യമാക്കിയാല്‍ അത് സംസ്‌കൃതത്തിന്റെ സഹായത്തോടെയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐഐടി ബോംബേയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-08-11 09:31 GMT

ന്യൂഡല്‍ഹി: ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരക ഋഷിയാണെന്ന പുതിയ വാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്തി രമേഷ് പൊഖ്രിയാല്‍ നിശാങ്ക് രംഗത്ത്. അമേരിക്കന്‍ സ്‌പേസ് റിസേര്‍ച്ച് ഏജന്‍സിയായ നാസ ഭാവിയില്‍ ചലിക്കുന്നതും സംസാരിക്കുന്നതുമായ കംപ്യൂട്ടറുകളെ യാഥാര്‍ഥ്യമാക്കിയാല്‍ അത് സംസ്‌കൃതത്തിന്റെ സഹായത്തോടെയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐഐടി ബോംബേയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'സംസ്‌കൃതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടക്കുക. സംസ്‌കൃതം ശാസ്ത്രീയ ഭാഷയാണ്. മറ്റൊരു ഭാഷയുമായും അതിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.സംസ്‌കൃതത്തില്‍ വാക്കുകള്‍ എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെയാണ് അത് ഉച്ചരിക്കുന്നതും'. അതിനാല്‍ നാസ പറയുന്നത് സംസ്‌കൃതത്തിന്റെ സഹായത്തില്‍ മാത്രമേ സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന റോബോട്ടിക് കമ്പ്യൂട്ടറുകളെ നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നാണെന്നും രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കിയത്.

Tags:    

Similar News