നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ എസ്‍പിയുടെയും ഡിവൈഎസ്‍പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി

Update: 2019-07-26 05:11 GMT

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ എസ്‍പിയുടെയും ഡിവൈഎസ്‍പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി. ഒന്നും നാലും പ്രതികളുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് തൊടുപുഴ ജില്ലാ സെഷൻസ് കോടതിയുടെ പരാമര്‍ശം.

എസ്‍പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി എസ്ഐ സാബു പറഞ്ഞിരുന്നു. എസ്ഐയുടെ ആരോപണം അന്വേഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എസ്ഐ സാബുവിനും സിപിഒ സജീവ് ആന്‍റണിക്കും ജാമ്യം നല്‍കാത്തത് കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്ന സാഹചര്യത്തിലെന്നും കോടതി വ്യക്തമാക്കി.

അതേസമയം നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൂന്ന് പോലിസുകാരെ കൂടി ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. എഎസ്ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെഎം ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

Tags:    

Similar News