'ഒരു വലിയ സംഭവം നടന്നെ'ന്ന് ട്രംപിന്റെ ട്വീറ്റ്; ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന
യുഎസ് സൈനിക നീക്കത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തില്‍ ട്രംപിന്റെ ട്വീറ്റും പുറത്തുവന്നിട്ടുണ്ട്.
വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന നല്കി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപോര്‍ട്ട്. യുഎസ് സൈനിക നീക്കത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തില്‍ ട്രംപിന്റെ ട്വീറ്റും പുറത്തുവന്നിട്ടുണ്ട്.
ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച 9മണിക്ക് (ഇന്ത്യന്‍ സമയം ആറ് മണി) വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന് ഹിഡ്ലി അറിയിച്ചിട്ടുണ്ട്.
സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ബഗ്ദാദി ശരീരത്തില്‍ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപോര്‍ട്ടുകളുണ്ട്. ഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.
നേരത്തേയും സൈനിക നടപടിക്കിടെ ബഗ്ദാദി കൊല്ലപ്പെട്ടെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഐഎസിന്റെ നേതാവാകുന്നത്. ബാഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടികൂടന്നവര്ക്ക് യുഎസ് വിദേശകാര്യവകുപ്പ് 2011ല്‍ ഒരു കോടി ഡോളര്‍ (60 കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.