സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

സമരപ്പന്തൽ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്.

Update: 2021-08-03 18:16 GMT

ന്യൂഡൽഹി: സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. മധ്യപ്രദേശിലെ കർഗോണിൽ വച്ചാണ് അറസ്റ്റ്. സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവർത്തക. മേധാ പട്കർ അടക്കം 350 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പോലിസ് വിശദീകരിക്കുന്നു. സമരപ്പന്തൽ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്. സർക്കാർ ഭൂമിയിലാണ് പന്തൽ കെട്ടി സമരം നടത്തിയതെന്നാണ് പോലിസ് ഭാഷ്യം.