ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങി; ആന്ധ്രയില്‍ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു.ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന് ശേഷം സ്‌കൂളന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഒരാള്‍ക്കു പിറകെ മറ്റൊരാളെന്ന് നിലയില്‍ ആറുപേരും മുങ്ങിപോവുകയായിരുന്നു. മരിച്ചവരെല്ലാം ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളാണ്.