പൊന്നാമലയിൽ പേനിന്‍റെ ആക്രമണം; ആറ് കുടുംബങ്ങൾ നിരീക്ഷണത്തിൽ

Update: 2022-12-12 10:32 GMT

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പൊന്നാമല പ്രദേശത്ത് പ്രത്യേകതരം പേനിന്റെ ആക്രമണം. ശരീരത്തടക്കം പാടുകളേറ്റ ആറ് കുടുംബത്തിലെ അംഗങ്ങൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആർക്കും പനി ബാധിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയത്.

പനിയോ മറ്റ് അനുബന്ധ രോഗലക്ഷണമോ ഉണ്ടായാൽ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുകയോ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ ചെയ്യണമെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് അറിയിച്ചു.

പേനിന്റെ ആക്രമണം തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ആക്രമണമേറ്റവരോ പ്രദേശവാസികളോ ആരെയും അറിയിക്കാതെയും ആരോഗ്യ വകുപ്പിനെ സമീപിക്കാതെയും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.