പുല്‍വാമ: രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി യെച്ചൂരി

ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാല്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. കാശ്മീര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

Update: 2019-02-16 13:37 GMT

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാല്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. കാശ്മീര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് എല്ലാവരും പിന്തുണ നല്‍കിയതാണ്. ഇത് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ്. ഒരു വിഭാഗത്തിനോ മതത്തിനോ എതിരല്ല. ജനങ്ങള്‍ അങ്ങനെ പ്രചരിപ്പിക്കരുത്. ഭീകരവാദികളുടെ കെണിയില്‍ നമ്മള്‍ വീഴരുത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. ഇപ്പോള്‍ ഇതേപ്പറ്റി വിശകലനം ചെയ്യേണ്ട സമയമല്ല. ജമ്മൂ കാശമീര്‍ ഗവര്‍ണര്‍ തന്നെ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും യെച്ചൂരി വ്യക്തമാക്കി.




Tags:    

Similar News