യുഎപിഎ ചുമത്തിയ പോലിസ് നടപടി അംഗീകരിക്കാനാവില്ല: യെച്ചൂരി

നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആഷിഖ് അബു, സുനില്‍ പി ഇളയിടം ഉള്‍പ്പടെ ഇടത് സഹയാത്രികരും യുഎപിഎ ചുമത്തിയതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Update: 2019-11-03 18:48 GMT

ന്യൂഡല്‍ഹി: പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് യുഎപിഎ ചുമത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരി. യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്നും ജനാധിപത്യവിരുദ്ധമായ കരിനിയമമാണ് യുഎപിഎയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആഷിഖ് അബു, സുനില്‍ പി ഇളയിടം ഉള്‍പ്പടെ ഇടത് സഹയാത്രികരും യുഎപിഎ ചുമത്തിയതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പോലിസ് നടപടി ശരിയായില്ലെന്ന വിമര്‍ശനം ശക്തമായതോടെ ഇത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പന്തീരാങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനോട് ഇടതു മുന്നണിക്കും സര്‍ക്കാരിനും യോജിപ്പില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

യുഎപിഎ ചുമത്തിയാലുടന്‍ അത് നിലവില്‍ വരില്ല. സര്‍ക്കാരിന്റെയും യുഎപിഎ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന സിപിഎം നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

Tags:    

Similar News