പ്രമുഖ ഗായകന്‍ കെ കെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2022-05-31 18:51 GMT

കൊല്‍കത്ത: പ്രമുഖ ഗായകന്‍ കെ കെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്‍ക്കത്തയില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. ബോളിവുഡ് ഗായകനും മലയാളിയുമാണ് കൃഷ്ണ കുമാര്‍ കുന്നത്ത്.

കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി ഭാഷകളില്‍ പാടിയ രാജ്യത്തെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളാണ് കെകെ.

Tags: