യുഎസ് സര്‍വകലാശാലയില്‍ കൃപാണ്‍ ധരിച്ചതിന് സിഖ് വിദ്യാര്‍ഥിയെ തടവിലാക്കി (വീഡിയോ)

Update: 2022-09-25 09:05 GMT

ഷാര്‍ലറ്റിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഒരു സിഖ് വിദ്യാര്‍ത്ഥിയെ കൃപാണ്‍ ധരിച്ചതിന് കാംപസില്‍ തടഞ്ഞുവച്ചു. കിര്‍പാന്‍ ധരിച്ചെത്തിയ തന്നെ പോലിസ് കൈവിലങ്ങ് വച്ചതായി അമാന്‍ എന്ന വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത് അമന്‍ എന്ന വിദ്യാര്‍ത്ഥിയാണ്. 2.2 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോ നേടിയത്.

കൃപാണ്‍ മാറ്റണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം നിരസിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വിദ്യാര്‍ഥി ആരോപിച്ചു. പ്രമുഖ സിഖ് ബോഡി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) സംഭവത്തെ അപലപിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ്ങിനെ ശിരോമണി ഗുരുദ്വാര പ്രസിഡന്റ് പ്രതിഷേധം അറിയിച്ചു. ലോകമെമ്പാടുമുള്ള സിഖുകാര്‍ സംഭവത്തോട് രോഷത്തോടെയാണ് പ്രതികരിച്ചത്.

'സിഖ് കാക്കറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി ആഗോള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ കാംപസ് പോലീസ് ഒരു സിഖ് യുവാവിനെ കൃപാണ്‍ തടഞ്ഞുവയ്ക്കുന്നത് നിരാശാജനകമാണ്. സിഖ് വിദ്യാര്‍ത്ഥികളോടുള്ള യൂണിവേഴ്‌സിറ്റി അധികൃതരുടെ വിവേചനപരമായ സമീപനത്തെ ഞാന്‍ അപലപിക്കുന്നു'. ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ ട്വീറ്റ് ചെയ്തു.

Tags: