തല മറച്ചെത്തിയ സിഖ് പെണ്‍കുട്ടിയെ തടഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ്; പ്രതിഷേധം(വീഡിയോ)

Update: 2022-04-04 16:45 GMT

ജമ്മു: ഹിജാബ് വിവാദം കത്തി നില്‍ക്കുന്നതിനിടെ തല മറച്ചതിന്റെ പേരില്‍ സിഖ് പെണ്‍കുട്ടിയെ തടഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ്. ജമ്മുവിലെ സ്‌കൂളിലാണ് സിഖ് പെണ്‍കുട്ടിയെ തടഞ്ഞത്. ഇതോടെ, രക്ഷിതാവിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. ന്യൂനപക്ഷ വിദ്യാര്‍ഥിനിയെ അപമാനിച്ച സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: