സിദ്ദീഖ് കാപ്പനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ചതാണെന്ന് ഭാര്യ റൈഹാനത്ത്

Update: 2021-05-07 08:14 GMT

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് വിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതാണെന്ന് ഭാര്യ റൈഹാനത്ത് ആരോപിച്ചു. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവ രഹസ്യമായാണ് യുപിയിലെ മഥുര ജയിലിലേക്ക് മാറ്റിയത്. സിദ്ദീഖ് ഫോണ്‍ ചെയ്താണ് യുപിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. വ്യാഴാഴ്ച രഹസ്യമായി യുപിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലും സിദ്ദീഖ് കാപ്പന് കൊവിഡ് മുക്തനായിരുന്നില്ലെന്നാണു മനസ്സിലാവുന്നത്. ചികില്‍സ പൂര്‍ത്തിയാക്കാതെ തിരക്കിട്ട് യുപിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടാതെയാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതെന്നും റൈഹാനത്ത് പറഞ്ഞു.

    എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ കാണാന്‍ ദിവസങ്ങളായി ഡല്‍ഹിയില്‍ തങ്ങുന്ന റൈഹാനത്തിനും മകനും കാപ്പനെ കാണാന്‍ പോലിസ് അനുമതി നല്‍കിയിരുന്നില്ല. പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സിദ്ദീഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി ഹൈക്കോടതിയില്‍ റൈഹാനത്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കാനിരിക്കെയാണ് അതീവ രഹസ്യമായി യുപിയിലേക്ക് കൊണ്ടുപോയത്.

Siddique Kappan was forcibly discharged; alleged his wife, Raihanath

Tags:    

Similar News