സമൂഹത്തെ സ്വാധീനിച്ച നൂറ് മുസ്‌ലിം വനിതകളിൽ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനയും

Update: 2022-11-01 13:07 GMT

മലപ്പുറം: സമൂഹത്തെ സ്വാധീനിച്ച കേരളത്തിലെ മുസ്​ലിം വനിതകളിൽ നിന്നു തെരഞ്ഞെടുത്ത ആദ്യ നൂറു പേരിൽ അന്യായമായി യുഎപിഎ ചുമത്തപ്പെട്ടു രണ്ട് വർഷത്തിലധികമായി യുപിയിലെ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ പ്രിയതമ 

റൈഹാനയും. യു.എൻ ഇന്‍റർനാഷണൽ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ഫറാ കെ ഉസ്മാനി നയിക്കുന്ന RBTC -'Raising Beyond The Ceiling കൂട്ടായ്മയുടെ കേരള ചാപ്​റ്റർ കഴിഞ്ഞ രണ്ടു വർഷത്തെ വിശദമായ നടപടിക്രമങ്ങളിലൂടെയാണ്​ സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രതിഭകളെ ​തെരഞ്ഞെടുത്തത്​. ഇവരുടെ ജീവചരിത്രക്കുറിപ്പുകളടങ്ങുന്ന ഇ-പുസ്തകത്തിന്‍റെ പ്രകാശനം കേരളപ്പിറവി ദിനമായ ഇന്നു 'സൂം' പ്ലാറ്റ്​ഫോമിൽ നിർവഹിക്കപ്പെട്ടു. അദീല അബ്ദുല്ല ഐഎഎസ്, പൗരത്വ സമര നായിക ആയിശ റന്ന, ഗവേഷകയും ഗ്രന്ഥകാരിയുമായ ഉമ്മുൽ ഫായിസ, മാപ്പിളപ്പാട്ട് ഗായിക രഹ് ന... തുടങ്ങി പുതു തലമുറയിലെ ശ്രദ്ധേയരായ നിരവധി മലയാളി വനിതാ പ്രതിഭകൾ ഈ പട്ടികയിലുണ്ട്.

Tags:    

Similar News